News
കൊവിഡ് ആണെന്ന് പറഞ്ഞ് ഭാര്യയെ പറ്റിച്ച് കാമുകിയുമായി നാടുവിട്ട യുവാവ് പോലീസ് പിടിയില്‍
മുംബൈ: കൊവിഡ് ബാധിതനാണെന്നും ജീവന്‍ നഷ്ടപ്പെടുമെന്നും ഭാര്യയേയും വീട്ടുകാരെയും പറഞ്ഞ് പറ്റിച്ച് കാമുകിയുമായി നാട് വിട്ട യുവാവിനെ പോലീസ് പൊക്കി. നവി മുംബൈയിലാണ് സംഭവം. കഴിഞ്ഞ ജൂണ്‍ 24നാണ് നവി മുംബൈയില്‍ മുംബൈയിലെ ജെ.എന്‍.പി.ടിയില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി നോക്കുകയായിരുന്ന മനീഷ് മിശ്ര ഭാര്യയെ പറ്റിച്ച് കാമുകിയുമായി നാട് വിട്ടത്.
തനിക്ക് കൊറോണ പൊസിറ്റീവ് ആയെന്നും ജീവന്‍ തിരിച്ച് കിട്ടില്ലെന്നും ഭാര്യയെും വീട്ടുകാരെയും ഫോണില്‍ വിളിച്ച് പറഞ്ഞ ശേഷം മൊബൈല്‍ സ്വിച്ച് ഓഫ് ആക്കി മനീഷ് നാട് വിടുകയായിരുന്നു. ഫോണ്‍ വന്ന ശേഷം പിറ്റേ ദിവസവും മനീഷ് നാട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News