50-ാം വയസില്‍ വിവാഹിതായാവും ; നടി വെളിപ്പെടുത്തുന്നു
ബിഗ് ബോസ് ഷോയിലൂടെ പല താരങ്ങളും പ്രണയത്തിലും വിവാഹത്തിലും ആയത് വാർത്തകളിൽ നിറയാറുണ്ട് .ഇപ്പോഴിതാ ബിഗ് ബോസ് താരത്തിന്റെ വിവാഹ വാർത്തയാണ് ചർച്ച. ഹിന്ദി ബിഗ് ബോസ് ആറാം സീസണിലെ മത്സരാര്‍ഥിയായിരുന്ന ഡെല്‍നാസ് ഇറാനിയുടെ വിവാഹ വിശേഷമാണു ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 50-ാം വയസില്‍ താരം വിവാഹിതയാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ.
” പുറത്ത് നിന്നുള്ളവര്‍ മാത്രമല്ല എന്റെ മക്കളും മരുമക്കളും പോലും എന്റെ വിവാഹത്തെ കുറിച്ച് അന്വേഷിക്കുകയാണിപ്പോള്‍. ഡെല്ലു ഫുയി എപ്പോഴാണ് വിവാഹം കഴിക്കുന്നതെന്ന് അവര്‍ ചോദിച്ച് കൊണ്ടിരിക്കുകയാണ്. ഞാന്‍ വിവാഹത്തോട് വിമുഖതയൊന്നും കാണിക്കുന്നില്ല. പെര്‍സിയും ഞാനും ഒരുമിച്ച് താമസിക്കുന്നത് വളരെ സന്തുഷ്ടപരമായിട്ടാണ്. മറ്റ് ഏതൊരു ദമ്ബതികളെയും പോലെയാണ് ഞങ്ങള്‍. ഞങ്ങളെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് വെറും ഒരു കടലാസ് കക്ഷണത്തില്‍ ഒപ്പിടുന്നത് പോലെയാണ്. ഇന്ന് പെര്‍സി ഇല്ലാത്തൊരു ജീവിതത്തെ കുറിച്ച് എനിക്ക് ചിന്തിക്കാന്‍ കഴിയില്ല.
ഇന്ന് പെര്‍സി ഇല്ലാത്തൊരു ജീവിതത്തെ കുറിച്ച് എനിക്ക് ചിന്തിക്കാന്‍ കഴിയില്ല. അദ്ദേഹമെന്നെ പൂര്‍ണയാക്കുന്നു. ഇപ്പോള്‍ എട്ട് വര്‍ഷത്തെ ദാമ്ബത്യബന്ധമാണ് ഞങ്ങള്‍ തമ്മില്‍. എന്നെ സ്നേഹിക്കുന്നതിനൊപ്പം അദ്ദഹമെന്നെ പരിപാലിക്കുകയും വളരെയധികം ബഹുമാനിക്കുകയും ചെയ്യുന്നു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാന്യമുള്ള കാര്യം അതാണ്. ഞങ്ങളുടെ ബന്ധം വളരെ മനോഹരമാണ്. ഞാന്‍ വളരെ ആവേശഭരിതയാണ്. അടുത്ത വര്‍ഷം എന്റെ അമ്ബതാം ജന്മദിനമാണ്. അന്ന് വലിയൊരു ദിവസമാക്കി ഞങ്ങളുടെ വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.” താരം പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു