കൊച്ചി: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിക്കുന്ന മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഒഴിയാന്‍ സമയം നീട്ടി നല്‍കില്ലെന്ന് ജില്ലാ ഭരണകൂടം. വ്യാഴാഴ്ച വരെയാണ് മരടിലെ അഞ്ച് ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് ഒഴിയാന്‍ അനുവദിച്ചിരിക്കുന്ന സമയം. ഈ സമയപരിധി കഴിഞ്ഞും ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് സബ് കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഒഴിപ്പിക്കല്‍ നടപടികള്‍ വ്യാഴാഴ്ച തന്നെ തുടങ്ങാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി വെള്ളവും വൈദ്യുതിയും വിച്ഛേദിക്കും. നേരത്തെ തന്നെ ഫ്‌ളാറ്റിലെ വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചിരുന്നു. പിന്നീട് ഫ്‌ളാറ്റുടമകളുമായി ചര്‍ച്ച നടത്തി ഒഴിയാന്‍ ദിവസം നിശ്ചയിച്ചതിന് പിന്നാലെ വെള്ളവും വൈദ്യുതിയും പുനസ്ഥാപിക്കുകയായിരുന്നു. സമവായ ചര്‍ച്ചയില്‍ തീരുമാനിച്ച ഒഴിയാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കുകയാണ്. ഇതോടെയാണ് ജില്ലാ ഭരണകൂടം നടപടി തുടങ്ങുന്നത്.
അഞ്ച് ഫ്‌ളാറ്റിലുമായി 200 ഓളം താമസക്കാര്‍ക്ക് ഇതുവരെ താമസസൗകര്യം ശരിയായിട്ടില്ലെന്നും അതിനാല്‍ ഒഴിയാനുള്ള സമയപരിധി 10 ദിവസം കൂടി നീട്ടണമെന്നും ഫ്‌ളാറ്റ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ജില്ലാ ഭരണകൂടം തള്ളി. താമസസൗകര്യം ശരിയാകാതെ ഒഴിയില്ലെന്ന് ചിലര്‍ നിലപാടെടുത്തതോടെയാണ് ശക്തമായ നടപടിയുണ്ടാകുമെന്ന് സബ് കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒഴിപ്പിക്കല്‍ നടപടി വ്യാഴാഴ്ച തന്നെ തുടങ്ങുമെന്ന് മരട് നഗരസഭാ സെക്രട്ടറിയും ഇന്നും വ്യക്തമാക്കിയിരുന്നു.