മരടില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആളുകളെയെല്ലാം ഒഴിപ്പിച്ചു, പത്തരയോടെ ഗതാഗത നിയന്ത്രണം
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചതിന്റെ പേരില്‍ സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റും ആല്‍ഫ സെറീന്‍ ഇരട്ട ഫ്‌ളാറ്റ് സമുച്ചയങ്ങളും പൊളിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സബ്കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. രാവിലെ ഒന്‍പതിനുമുന്‍പ് ഫ്‌ളാറ്റിന് ചുറ്റും നിയന്ത്രിത മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുമെന്നും പത്തരയോടെ ഗതാഗതം നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്‌ളാറ്റുകള്‍ക്ക് സമീപമുള്ള വീടുകളില്‍ പോലീസ് പരിശോധന നടത്തിവരികയാണ്. രാവിലെ ആല്‍ഫ സെറീനില്‍ ഉദ്യോഗസ്ഥരെത്തി അന്തിമ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. പൊളിക്കുന്നതിനു മുന്നോടിയായുള്ള മോക്ഡ്രില്‍ വെള്ളിയാഴ്ച വിജയകരമായി നടത്തിയിരുന്നു. സ്‌ഫോടനം നടക്കുന്ന ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ ഡ്രോണുകള്‍ പറത്തുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.