Home-bannerKeralaNewsRECENT POSTS
വയനാട്ടില്‍ പട്ടാപ്പകല്‍ തോക്കുകളേന്തി മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റുകളുടെ പ്രകടനം
വയനാട്: മാനന്തവാടിയില്‍ പട്ടപ്പകല്‍ തോക്കുകളേന്തി മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റുകളുടെ പ്രകടനം. മാനന്തവാടി തലപ്പുഴ കമ്പമലയില്‍ ഉച്ചയ്ക്ക് 1.30 ഓടെയാണ് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേരടങ്ങുന്ന സംഘം പ്രകടനം നടത്തിയത്. ഇവര്‍ കവലയില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. കൂടാതെ നാട്ടുകാരോട് സംസാരിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വിവിധ സംഘടനകള്‍ നടത്തുന്ന പോരാട്ടങ്ങള്‍ തങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടെന്ന് കവലയിലെ പോസ്റ്ററുകളില്‍ പറയുന്നു. അതോടൊപ്പം കമ്പമല തൊഴിലാളികള്‍ ശ്രീലങ്കക്കാരല്ലെന്നും പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് ഇവിടേക്ക് എത്തുന്നവരെ കായികമായി കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പും പോസ്റ്ററിലൂടെ അവര്‍ നല്‍കുന്നു. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും തണ്ടര്‍ ബോള്‍ട്ടും തിരിച്ചില്‍ നടത്തുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News