കൊച്ചി: സോളാര്‍ കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരെ വെളിപ്പെടുത്തലുമായി കേരള കോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി മനോജ്കുമാര്‍. കേസിലെ ഇരയായ സ്ത്രീയെക്കൊണ്ട് ഓരോന്നു പറയിപ്പിക്കുകയും, എഴുതിപ്പിക്കുകയും ചെയ്തതിനു പിന്നില്‍ ഗണേഷാണെന്ന് മനോജ് ആരോപിച്ചു.
സോളര്‍ കേസ് വന്നപ്പോള്‍ താനാണ് മുഖ്യപ്രതി എന്നറിഞ്ഞ ഗണേഷ്‌കുമാര്‍ സഹായിക്കണമെന്ന് തന്നോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് മനോജ് പറഞ്ഞു. ദൈവം പോലും പൊറുക്കാത്ത രീതിയില്‍ ഗണേഷും പിഎയും ചേര്‍ന്ന് ഓരോന്നു പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തുവെന്നും, ഇനിയെങ്കിലും ഇതു തുറന്നു പറയാതിരുന്നാല്‍ ദൈവദോഷം കിട്ടുമെന്നും മനോജ് കൂട്ടിച്ചേര്‍ത്തു. ഗണേഷ്‌കുമാറിന്റെ വിശ്വസ്തനായിരുന്ന മനോജ്കുമാര്‍ അടുത്തിടെയാണു കേരള കോണ്‍ഗ്രസ് (ബി) വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News