KeralaNewsRECENT POSTS

വാഹനാപകടത്തില്‍ നടനും മിമിക്രി താരവുമായ മനോ മരിച്ചു

ചെന്നൈ : വാഹനാപകടത്തില്‍ പ്രമുഖ നടനും മിമിക്രി താരവുമായ മനോ മരിച്ചു. ചെന്നൈയിലെ അവദിയിലാണ് അപകടമുണ്ടായത്. മനോയും കുടുംബവും സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. മനോ സംഭവസ്ഥലത്ത് വെച്ച്തന്നെ മരണപ്പെട്ടു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും ഏഴ് വയസുകാരിയായ മകളുണ്ട്.

മിമിക്രിയില്‍ നിന്നുമാണ് വിദേശ രാജ്യങ്ങളിലടക്കം നിരവധി സ്റ്റേജ് ഷോ കളില്‍ മിമിക്രി അവതരിപ്പിച്ച താരം ടെലിവിഷന്‍ ചാനല്‍ അവതാരകനായി. ഒട്ടേറെ റിയാലിറ്റി ഷോകളില്‍ അവതാരകനായി. പുഴല്‍ എന്ന സിനിമയില്‍ പ്രധാനപ്പെട്ടൊരു വേഷം ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button