EntertainmentHome-bannerNews
ജീവന് ഭീഷണിയെന്ന് മഞ്ജുവാര്യര്‍,സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ഡി.ജി.പിയ്ക്ക് പരാതി നല്‍കി
തിരുവനന്തപുരം:സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പരാതിയുമായി ചലച്ചിത്ര താരം മഞ്ജു വാര്യര്‍. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റയ്ക്ക് മഞ്ജു നേരിട്ടെത്തി പരാതി നല്‍കിയത്.ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് താന്‍ ഭയക്കുന്നതായി പരാതിയില്‍ പറയുന്നു.
ചിലര്‍ തനിക്കെതിരെ സംഘടിതമായി ആക്രമണം നടത്തുകയാണ്. തന്റെ ലെറ്റര്‍ ഹെഡ് അടക്കമുള്ള രേഖകള്‍ ദുരപയോഗം ചെയ്യുമോയെന്ന് ഭയപ്പെടുന്നുണ്ട്. തന്നെ ബോധപൂര്‍വ്വം അപമാനിക്കുകയാണ്. തന്റെ ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നു.ഒടിയന് ശേഷമുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനാണ്.അദ്ദേഹത്തിന്റെ സുഹൃത്ത് മാത്യു സാമുവലും സൈബര്‍ ആക്രമണം നടത്തുന്നതിന് പിന്നിലുണ്ടെന്നും മഞ്ജു ആരോപിക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News