മെഴുകുതിരിയൂതി ഒരുവഴിക്കായി മഞ്ജു, കേക്കില്‍ ലേഡിസൂപ്പര്‍ സ്റ്റാറിന് കിട്ടിയത് ഉഗ്രന്‍ പണി
കൊച്ചി:പ്രേക്ഷകരുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറിന്റെ പിറന്നാള്‍ ഗംഭീര ആഘോഷമാക്കുകയായിരുന്നു ആരാധകര്‍, മലയാളത്തില്‍ സജീവമാണെങ്കിലും മഞ്ജുവിന് തമിഴിലും കൈനിറയെ ആരാധകരുണ്ട്. താരത്തിന് ആശംസകള്‍ നേര്‍ന്ന് ആരാധകരും സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും രംഗത്തയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മഞ്ജുവിന്റെ പിറന്നാള്‍ ആഘോഷ വീഡിയോയാണ്.
മഞ്ജു കേക്ക് മുറിക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. എല്ലാ തവണത്തേയും പോലെ സിമ്പിള്‍ ലുക്കിലാണ് മഞ്ജു പിറന്നാള്‍ ആഘോഷ വീഡിയോയിലല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേക്ക് മുറിക്കുന്നതിന് മുന്‍പ് മെഴുകുതിരി ഊതി കൊടുത്തുന്നതാണ് പ്രേക്ഷകരില്‍ ചിരി പടര്‍ത്തിയിരിക്കുന്നത്. മെഴുകുതിരി കെടുത്തിയിട്ടും വീണ്ടും തെളിയുകയാണ്, മഞ്ജു കഷ്ടപ്പെട്ട് മെഴുക് കെടുത്തുന്നത് വീഡിയോയില്‍ കാണാം. മഞ്ജുവിന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വീഡിയോയിലൂടേയും താരത്തിന് നിരവധി പേര്‍ ആശംസയുമായി എത്തിയിട്ടുണ്ട്.
മഞ്ജുവുമായുള്ള മനോഹര നിമിഷംപങ്കുവെച്ച് കൊണ്ടാണ് സുഹൃത്തുക്കള്‍ പിറന്നാള്‍ ആശംസ നേര്‍ന്നത്. പൂര്‍ണിമ, ഗീതു മോഹന്‍ദാസ്, പൃഥ്വിരാജ് തുടങ്ങിയ നിരവധി താരങ്ങള്‍ നടിക്ക് ആശംസ നേര്‍ന്നിരുന്നു. സഹോദരനും നടനുമായ മധു വാര്യരുടെ പിറന്നാള്‍ ആശംസ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മഞ്ജുവിന്റെ കുട്ടിക്കാലത്തെ മനോഹരമായ ചിത്രം പങ്കുവെച്ച്‌കൊണ്ടാണ് മധു സഹോദരിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്. വളരെ കുട്ടിക്കാലത്തെ മഞ്ജുവിന്റെ ചിത്രമായിരുന്നു ഇത്. ലളിതം സുന്ദരം എന്ന ചിത്രത്തിന്റെ പേരിലായിരുന്നു മധു ആശംസ നേര്‍ന്നത്. മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. ബിജു മേനോനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. മഞ്ജു വാര്യര്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
ലോഹിതദാസിന്റെ തിരക്കഥയില്‍ സുന്ദര്‍ ദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രമാണ് മഞ്ജുവിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. ചിത്രത്തില്‍ ദിലീപ് ആയിരുന്നു നായകന്‍. മികച്ച പ്രേക്ഷ നിരൂപക ശ്രദ്ധ ലഭിച്ച കഥാപാത്രമായിരുന്നു സല്ലാപത്തിലെ രാധ. പിന്നീട് നല്ല ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാന്‍ മഞ്ജുവിന് കഴിഞ്ഞു. പ്രേക്ഷകര്‍ ഏറെ ആഘോഷമാക്കി രണ്ടാം വരവായിരുന്നു മഞ്ജുവിന്റേത്. റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെയായിരുന്നു മഞ്ജു സിനിമയില്‍ മടങ്ങി എത്തിയത്. ആദ്യം പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹവും സ്വീകരണവും രണ്ടാം വരവിലും മഞ്ജുവിന് ലഭിച്ചിരുന്നു.