ലോക്ഡൗണിനെ തുടര്‍ന്ന് നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ഷൂട്ടിങ് നിര്‍ത്തിവെച്ചതോടെ സിനിമപ്രവര്‍ത്തകര്‍ക്കും തൊഴിലില്ലാതെയായി. പലരും ഇതിനോടകം മറ്റ് ജോലികള്‍ തേടിയിറങ്ങിക്കഴിഞ്ഞു. ഇപ്പോളിതാ പോത്തു വളര്‍ത്തലിലൂടെ പുതിയ വരുമാനമാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് നടി മഞ്ജു പിള്ള. തിരുവനന്തപുരം ആറ്റിങ്ങല്‍ അവനവഞ്ചേരി കൈപറ്റ്മുക്കിലാണ് നടി മഞ്ജു പിള്ളയുടെയും ഭര്‍ത്താവും സിനിമാട്ടോഗ്രാഫറുമായ സുജിത് വാസുദേവിന്റെയും ഫാം.
‘പിള്ളാസ് ഫാം ഫ്രഷ്’ എന്നാണ് ഫാമിന് നല്‍കിയിരിക്കുന്ന പേര്. ”പ്രതിസന്ധികളുമായി കടന്നുവന്ന ലോക്ഡൗണ്‍ കാലമാണ് ഈ ഫാം ഹൗസ് തുടങ്ങാനുള്ള പ്രചോദനം”- മഞ്ജു പിള്ള പറയുന്നു. ഡ്രാഗണ്‍ ഫ്രൂട്ട്, ഫാഷന്‍ ഫ്രൂട്ട്, വാഴ, പപ്പായ, വെണ്ടയ്ക്ക, വഴുതനങ്ങ, കപ്പ, കറിവേപ്പ് കൃഷി എന്നിവയുമുണ്ട്.
ഹരിയാനയില്‍ നിന്നാണ് ‘മുറ’ പോത്തുകുട്ടികളെ എത്തിക്കുന്നത്. പോത്തു വളര്‍ത്തലിനും കൃഷിക്കും മത്സ്യകൃഷിക്കും പുറമേ പോത്തിന്റെ വിപണനവുമുണ്ട്. ലോക്ഡൗണ്‍ കാലത്തെ പോസിറ്റീവായി കണ്ട്, പോസിറ്റീവായി മാറ്റുകയാണ് ഞങ്ങള്‍ ചെയ്തതെന്നു മഞ്ജു പറയുന്നു.