NationalNewsPolitics

ത്രിപുര മുഖ്യമന്ത്രിയായി മണിക്ക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി മണിക്ക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ,കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.

അഗർത്തലയിലെ വിവേകാനന്ദ ഗ്രൗണ്ടിലാണ് ചടങ്ങുകൾ നടക്കുക. സത്യപ്രതിജ്ഞ ചടങ്ങ് ശക്തിപ്രകടന വേദി ആയി മാറ്റാനാണ് ബിജെപി നീക്കം. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരും കേന്ദ്ര നേതാക്കൾ ഉൾപ്പെടെയുള്ളവരും ചടങ്ങിൽ പങ്കെടുക്കാൻ എത്തും.

തിങ്കളാഴ്ച ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് മണിക്ക് സാഹയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. അതേസമയം ത്രിപുരയിൽ നടക്കുന്ന സംഘർഷങ്ങളിൽ പ്രതിഷേധിച്ച് സിപിഎം കോൺഗ്രസ് പാർട്ടികൾ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button