പാലായിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കാപ്പന്‍ തന്നെ; ഉദ്യോഗിക പ്രഖ്യാപനം ഉടന്‍
പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തന്നെയെന്ന് സ്ഥിരീകരണം. എല്‍ഡി.എഫ് യോഗം മാണി സി കാപ്പന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് അംഗീകാരം നല്‍കി. വൈകിട്ടോടു കൂടി ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
സ്വാതന്ത്ര്യസമര സേനാനിയും മുന്‍ എം.പിയും എം.എല്‍.എയുമായിരുന്ന ചെറിയാന്‍ ജെ. കാപ്പന്റെ മകനാണ് മാണി സി. കാപ്പന്‍. എന്‍.സി.പി നേതാവായ കാപ്പന്‍ തന്നെയാണ് കഴിഞ്ഞ മൂന്നുതവണയും ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചത്. കാപ്പനെതിരെ പാര്‍ട്ടിക്കുള്ളില്‍ ചരടുവലി നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മണ്ഡലത്തിലെ പരിചയസമ്പത്ത് കണക്കിലെടുത്താണ് സ്ഥാനാര്‍ഥി പ്രഖ്യാപനം ആശങ്കയില്ലാതെ നടന്നത്.
മുന്‍പ് കാപ്പന്‍ പാലായില്‍ മത്സരിച്ചപ്പോഴൊക്കെയും വിജയം കെ.എം മാണിക്കായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ മാണിയുടെ ഭൂരിപക്ഷം 4703 ആക്കി കുറയ്ക്കാന്‍ കാപ്പനു കഴിഞ്ഞിരുന്നു.