Home-bannerKeralaNews

പൗരത്വ ബിൽ പ്രതിഷേധം : മംഗലാപുരത്ത് രണ്ടു പേർ പോലീസ് വെടിവെയ്പ്പിൽ കാെല്ലപ്പെട്ടു

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ സംഘർഷം. പോലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. സമരക്കാർ അക്രമാസക്തരായതോടെ പോലീസ് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെ പ്രതിഷേധം അക്രമാസക്തമായി. പോലീസ് സ്റ്റേഷൻ കത്തിക്കാൻ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചു വിടാനാണ് ഇത് ചെയ്തതെന്നാണ് പോലീസ് ഭാഷ്യം.

ജലീൽ (49), നൗസിൻ (23) എന്നിവർ ആണ് വെടിയേറ്റു കൊല്ലപ്പെട്ടതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.മംഗലാപുരം പോലീസ് കമ്മീഷണർ ഡോ. ഹർഷ രണ്ടുപേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. സി‌ആർ‌പി‌സി 144-ാം വകുപ്പ് പ്രകാരമുള്ള നിരോധന ഉത്തരവുകൾ ലംഘിച്ചാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.

ബന്തര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് വെടിവെപ്പുണ്ടായത്.പ്ര​തി​ഷേ​ധം നി​യ​ന്ത്രി​ക്കാ​ന്‍ ക​ര്‍​ണാ​ട​ക​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ​യെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നെ മ​റി​ക​ട​ന്ന് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​വ​ര്‍​ക്കു​നേ​രെ​യാ​ണ് വെ​ടി​വ​ച്ച​തെ​ന്നാ​ണ് വി​വ​രം. പ്ര​തി​ഷേ​ധ​ത്തി​നി​ടെ 20 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഇതിന് പിന്നാലെ അക്രമങ്ങള്‍ തടയാന്‍ പൊലീസ്​ അഞ്ചിടത്ത്​ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ബന്തര്‍, കദ്രി, ഉര്‍വ, പാണ്ഡേശ്വര്‍, ബര്‍കെ പൊലീസ്​ സ്​റ്റേഷന്‍ പരിധികളിലാണ്​ സിറ്റി പൊലീസ്​ കമ്മീഷണര്‍ പി.എസ്​. ഹര്‍ഷ കര്‍ഫ്യൂ പ്രഖ്യാപിച്ചത്​. കല്ലേറില്‍ 10 സമരപ്രതിനിധികള്‍ക്കും രണ്ടു പൊലീസുകാര്‍ക്കും പരിക്കേറ്റു. ഇവരെ നഗരത്തിലെ ആശുപത്രികളിലേക്ക്​ മാറ്റി. പലരെയും അറസ്​റ്റ്​ ചെയ്​തു നീക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ്​ ലാത്തി വീശി. പൊലീസിനുനേരെ പലയിടത്തും സംഘടിച്ച സമരക്കാര്‍ കല്ലെറിഞ്ഞു. റോഡില്‍ ടയറുകള്‍ക്ക്​ തീയിട്ടു. തുടര്‍ന്ന്​ പൊലീസ്​ കണ്ണീര്‍ വാതക ഷെല്‍ പ്രയോഗം നടത്തി. ജലപീരങ്കി ഉപയോഗിച്ചും പൊലിസ് സമരക്കാരെ നേരിട്ടു.

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker