തൊടുപുഴ: ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് റോഡിലൂടെ നടന്നുപോകുകയായിരുന്ന പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഇടവെട്ടി നടയം ഭാഗത്ത് മാളിയേക്കല്‍ വീട്ടില്‍ സിറാജാണ് (36) അറസ്റ്റിലായത്. സെപ്റ്റംബര്‍ 11-ന് നെടിയശാല-പുറപ്പുഴ റോഡിലായിരുന്നു സംഭവം. ട്യൂഷന്‍ കഴിഞ്ഞ് പെണ്‍കുട്ടി റോഡരികിലൂടെ നടന്നുപോകുമ്പോള്‍ള്‍ ബൈക്കിലെത്തിയ പ്രതി കയറിപ്പിടിക്കുകയായിരുന്നു. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍.
പരാതി ലഭിച്ചതിനെത്തുടര്‍ന്ന് കരിങ്കുന്നം പോലീസ് പ്രദേശത്തെ കടകളിലെ സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്തുകയായിരുന്നു. കൊവിഡ് പരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. സിഐ. പ്രിന്‍സ് ജോസഫ്, എസ്ഐ. അബ്ബാസ്, ഉദ്യോഗസ്ഥരായ സഞ്ജയ്, ഹരീഷ്, അലിയാര്‍, ബാവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News