Home-bannerInternationalNews
കൊറോണ സംശയം; ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി
ജിദ്ദ: സൗദി അറേബ്യയില്‍ കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ യുവാവ് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ചൈനീസ് പൗരനാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് യുവാവ് താഴേക്കു ചാടിയത്.
വെള്ളിയാഴ്ച രാവിലെയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണ ബാധയാണെന്ന സംശയത്തെ തുടര്‍ന്ന് ഉടന്‍തന്നെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇതിനിടെയാണ് ഇയാള്‍ ഓടി രക്ഷപ്പെട്ട് താഴേക്ക് ചാടിയത്. അതേസമയം, പരിശോധനാ ഫലത്തില്‍ ഇയാള്‍ക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News