ന്യൂഡല്‍ഹി: കൊവിഡ്-19 സംശയത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന യുവാവ് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. എയിംസിലെ ട്രൂമ സെന്ററില്‍ ചികിത്സയിലായിരുന്ന 37 വയസുകാരനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
<p>എയിംസിലെ ജയപ്രകാശ് നാരായണന് അപക്സ് ട്രൂമ സെന്ററിലാണ് യുവാവ് ചികിത്സയിലുണ്ടായിരുന്നത്. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് ഇയാള്‍ താഴേക്ക് ചാടിയത്.</p>
<p>താഴെയുണ്ടായിരുന്ന താല്‍ക്കാലിക ഷെഡിന്റെ മേല്‍ക്കൂരയ്ക്കു മുകളിലാണ് വീണത്. വീഴ്ചയില്‍ ഇയാളുടെ കാല് ഒടിഞ്ഞതൊഴിച്ചാല്‍ കാര്യമായ പരിക്കുകള്‍ ഇല്ല. മാര്‍ച്ച് 31 ന് ആണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.</p>