NationalNews

പോലീസ് കണ്‍ട്രോള്‍ റൂമിന്റെ വാട്‌സ്ആപ്പ് നമ്പറിലേക്ക് നമ്പര്‍ മാറി അശ്ലീല വീഡിയോ അയച്ചു; യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ചെന്നൈ: പോലീസ് കണ്‍ട്രോള്‍ റൂമിന്റെ വാട്സ് ആപ്പ് നമ്പറിലേക്ക് അശ്ലീല വീഡിയോ സന്ദേശം അയച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലാ കണ്‍ട്രോള്‍ റൂമിന്റെ നമ്പറിലേക്ക് പ്രേം കുമാര്‍ എന്ന യുവാവാണ് അശ്‌ളീല വീഡിയോ അയച്ചത്.

സംഭവത്തില്‍ പോലീസ് തിങ്കളാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സരവണംപട്ടിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഇയാള്‍ നമ്പര്‍ മാറി പോലീസ് കണ്‍ട്രോള്‍ റൂം നമ്പറിലേക്കാണ് വീഡിയോ അയക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ ഐടി നിയമപ്രകാരം കേസെടുത്തതായി പോലീസ് അറയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button