ഭോപ്പാല്‍: മധ്യപ്രദേശിലെ റായ്സെനില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് മദ്യം നിര്‍മിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ലോക്ക്ഡൗണിനെ തുടര്‍ന്നു മദ്യശാലകള്‍ അടച്ചതോടെയാണ് ഇയാള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് മദ്യം നിര്‍മിച്ചത്.
സുത്താന്പുരിലുള്ള ഇന്ദാല് സിംഗ് രജ്പുതാണ് അറസ്റ്റിലായത്. കൊറോണയുടെ പശ്ചാത്തലത്തില്‍ സാനിറ്റൈസറുകള്‍ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി ഡിസ്റ്റിലറികള്‍ക്ക് അനുമതി നല്‍കിയിരുന്നു.
72 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറാണ് ഇയാള്‍ മദ്യം നിര്‍മിക്കാന്‍ ഉപയോഗിച്ചത്. രജ്പുതിനെതിരെ എക്സൈസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News