മെട്രോയില്‍ സ്ത്രീയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; എന്‍ജിനീയര്‍ പിടിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ ട്രെയിനില്‍ സ്ത്രീയ്ക്ക് നേരെ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. 28 കാരനായ എഞ്ചിനീയറെയാണ് സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി സംഭവത്തെക്കുറിച്ച് യുവതി ട്വീറ്റ് ചെയ്തിരുന്നു. യെല്ലോ ലൈനില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഒരാള്‍ കോച്ചില്‍ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചുവെന്ന് അവര്‍ ട്വീറ്റ് ചെയ്തു. മെട്രോ ട്രെയിനില്‍ ഗുഡ്ഗാവിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.
മൈക്രോബ്ലോഗിംഗ് വെബ്സൈറ്റില്‍ പുരുഷന്റെ ചിത്രവും അവര്‍ പോസ്റ്റ് ചെയ്തിരുന്നു. സ്ത്രീയുടെ പോസ്റ്റ് ശ്രദ്ധയിപ്പെട്ടതിനെത്തുടര്‍ന്ന് ഡല്‍ഹി പോലീസിനും ഡിഎംആര്‍സിക്കും ഡല്‍ഹി വനിതാ കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ഒരു പുരുഷ യാത്രക്കാരന്റെ അശ്ലീല പെരുമാറ്റം സംബന്ധിച്ച പരാതി ഡിഎംആര്‍സിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ലഭിച്ചുവെന്ന് ഡിഎംആര്‍സി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.