InternationalNews

ഒന്‍പത് ഭാര്യമാര്‍, സെക്‌സിനായി ടൈം ടേബിള്‍; വിചിത്രം ഈ യുവാവിന്റെ ജീവിതം !

സാവോപോള: ഒന്‍പത് ഭാര്യമാരുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഒരു മനുഷ്യനെ കുറിച്ച്‌ കേട്ടിട്ടുണ്ടോ? ബ്രസീലുകാരമായ ആര്‍തര്‍ ഉര്‍സോ എന്നയാളാണ് ഒന്‍പത് സ്ത്രീകള്‍ക്ക് ജീവിതപങ്കാളിയായി വര്‍ത്തിക്കുന്നത്.

തന്റെ ജീവിതപങ്കാളികളുമായി സെക്സില്‍ ഏര്‍പ്പെടാന്‍ ഒരു ടൈം ടേബിള്‍ ക്രമപ്പെടുത്തിയിരിക്കുകയാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. ബ്രസീലിലെ അറിയപ്പെടുന്ന ഒരു മോഡലാണ് ഇദ്ദേഹം.

തുറന്ന പ്രണയം’ ‘ഏക ഭാര്യത്വത്തിനെതിരായ പ്രതിഷേധം’ എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തിയാണ് താന്‍ ഒന്‍പത് പേരെ ജീവിതസഖിയാക്കിയതെന്ന് ആര്‍തര്‍ പറയുന്നു. ലുവാന കസാക്കിയാണ് ആര്‍തറിന്റെ ആദ്യ ഭാര്യ. ഇവരുമായുള്ള ബന്ധം മാത്രമാണ് നിയമപരമായി നിലനില്‍ക്കുന്നത്. ബാക്കി എട്ട് പേരെയും വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും ആ ബന്ധങ്ങള്‍ നിയമപരമല്ല. കാരണം, ബ്രസീലില്‍ ബഹുഭാര്യത്വം ഇതുവരെ നിയമപരമാക്കിയിട്ടില്ല.

ഒന്‍പത് ഭാര്യമാരേയും ഒന്നിച്ച്‌ മുന്നോട്ടു കൊണ്ടുപോകാന്‍ ഏറെ പ്രായസമുണ്ടെന്നാണ് ആര്‍തര്‍ പറയുന്നത്. ഒന്‍പത് പേരില്‍ നാല് പേരെ ഈയടുത്തായി ആര്‍തര്‍ ഡിവോഴ്‌സ് ചെയ്തു. എല്ലാവര്‍ക്കും പ്രാപ്യമായ രീതിയില്‍ പ്രണയം ലഭിക്കാന്‍ താന്‍ ഒരു സെക്സ് ടൈം ടേബിള്‍ വെച്ചിരിക്കുകയാണെന്ന് ഇയാള്‍ പറയുന്നു.

സെക്സിനായി ടൈം ടേബിള്‍ ഉണ്ടെങ്കിലും അതൊന്നും അത്ര സഹായകരമല്ലെന്നും വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടെന്നും ആര്‍തര്‍ പറയുന്നു. ടൈം ടേബിള്‍ ഉള്ളതുകൊണ്ട് പലപ്പോഴും തനിക്ക് താല്‍പര്യമില്ലാതെയും സെക്സില്‍ ഏര്‍പ്പെടേണ്ടി വരികയാണെന്നും അത് സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടെന്നുമാണ് ആര്‍തറിന്റെ വിഷമം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button