നീലവെളിച്ചത്തില്‍ റിമയെ നായികയാക്കിയത് വീട്ടിലെ ആളായതുകൊണ്ടല്ല, വീട്ടിലെ ആളുകളെ കാസ്റ്റ് ചെയ്യുന്ന പണിയല്ല സിനിമയെന്ന് ആഷിഖ് അബു
കൊച്ചി:മലയാളികള്‍ക്കേറെ സുപരിചിതനായ സംവിധയാകനാണ് ആഷിഖ് അബു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
പുതിയ ചിത്രമായ നീലവെളിച്ചത്തില്‍ റിമ കല്ലിങ്കലിനെ നായികയാക്കിയത് വീട്ടിലെ ആളായതുകൊണ്ടല്ലെന്ന് പറയുകയാണ് ആഷിഖ് അബു. കൊച്ചിയില്‍ താരങ്ങള്‍ക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. വീട്ടിലെ ആളുകളെ കാസ്റ്റ് ചെയ്യുന്ന പണിയല്ല സിനിമയെന്നും അദ്ദേഹം പറഞ്ഞു.
തന്റെ വീട്ടിലെ ആളാവുന്നതിനും മുമ്പ് അഭിനേത്രി ആയ വ്യക്തിയാണ് റിമ കല്ലിങ്കല്‍. ഒരു സൗജന്യത്തിന്റെ പേരില്‍ നടന്ന കാസ്റ്റിങ് അല്ല റിമയുടേത്. പണിയറിയാവുന്ന ആളാണവര്‍. ഓരോ ആളുകളിലേക്കും ഒരു ചലച്ചിത്രകാരന്‍ എത്താന്‍ കാരണങ്ങളുണ്ട്. അത്തരത്തിലൊരു വളരെ ശക്തമായി റിമയിലുണ്ടെന്നും ആഷിഖ് അബു വ്യക്തമാക്കി.
ഈ സിനിമ ആലോചനയിലുണ്ടായിരുന്ന സമയം മുതല്‍ ഈ യാത്രയുടെ ഭാഗമാകാന്‍ പറ്റി എന്നത് ഭാഗ്യമാണെന്ന് നായിക റിമ കല്ലിങ്കല്‍ പറഞ്ഞു. അത് എല്ലാ നടീനടന്മാര്‍ക്കും ഉണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെ പേടിയും ടെന്‍ഷനും കൂടും ഒപ്പം റിലീസാവുമ്പോള്‍ വിഷമവും കൂടും.
സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചില്ലെങ്കില്‍ തീര്‍ച്ചയായും വിഷമമാവും. ബഷീറിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ജീവിതത്തില്‍ ഇനിയൊരിക്കലും കിട്ടാത്ത അനുഭവമായിരുന്നുവെന്നും റിമ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിലെ നായകനായ ടൊവിനോയും വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമുണ്ടായിരുന്നു. ഈ മാസം 20നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.