KeralaNews

തൃശൂരില്‍ യുവാവിനെ പെണ്‍സുഹൃത്തിന്റെ വീടിന് പിന്നില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: യുവാവിനെ പെണ്‍ സുഹൃത്തിന്റെ വീടിന് പുറകില്‍ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പഴുവില്‍ സ്വദേശി ഷിന്റോ(35)യാണ് മരിച്ചത്.

<p>ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പുറത്തൂരില്‍ ഇയാളുടെ പെണ്‍സുഹൃത്തിന്റെ വീടിന് പുറകുവശത്ത് മൃതദേഹം കണ്ടെത്തിയത്.</p>

<p>വീടിന്റെ പുറകുവശത്ത് സ്ഥാപിച്ചിരിക്കുന്ന മോട്ടോറിന്റെ വയറില്‍നിന്ന് ഷോക്കേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം. സ്വര്‍ണ തൊഴിലാളിയാണ് മരിച്ച ഷിന്റോ. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം തുടര്‍നടപടികള്‍ സ്വീകരിച്ചു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker