CrimeKeralaNewsRECENT POSTS
ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല; കൊട്ടാരക്കരയില്‍ വീട്ടമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍
കൊട്ടാരക്കര: ഫോണ്‍ വിളച്ചപ്പോള്‍ എടുത്തില്ലെന്ന് ആരോപിച്ച് വീട്ടമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ സ്വദേശി പുത്തന്‍ വീട്ടില്‍ ബിനു ആണ് ഫോണ്‍ വിളിച്ചിട്ട് എടുത്തില്ലെന്ന കാരണത്താല്‍ വീട്ടമ്മയെ കെലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിന്നീട് പോലീസ് ആറസ്റ്റ് ചെയ്യുകയായിരിന്നു. ഡിസംബര്‍ അഞ്ചിന് രാവിലെയാണ് സംഭവം.
സംഭവത്തില്‍ പോലീസ് പറയുന്നതിങ്ങനെ, വീട്ടമ്മയും ബിനുവും തമ്മില്‍ കുറച്ച് നാളായി സൗഹൃദത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ആയി ബിനു ഫേണ്‍ വിളിക്കുമ്പോള്‍ വീട്ടമ്മ എടുത്തിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് വീട്ടമ്മയെ ബിനു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തലയ്ക്ക് വെട്ടേറ്റ വീട്ടമ്മ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News