മലപ്പുറം: മലപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് മഴുകൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. മര്‍ദ്ദിച്ചുവെന്ന് പോലീസല്‍ പരാതി നല്‍കിയതിന്റെ പേരിലാണ് ഭാര്യയെ ക്രൂരമായി വെട്ടിപ്പരുക്കേല്‍പ്പിച്ചത്.
വഴിക്കടവ് കെട്ടുങ്ങല്‍ പാതാരി മുഹമ്മദ് സലീമാണ് ഭാര്യയെ മഴു ഉപയോഗിച്ചാണ് വെട്ടിയത്. ഭാര്യ സീനത്ത് ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മദ്യലഹരിയില്‍ സലീം മര്‍ദ്ദിക്കുന്നതായി സീനത്ത് പോലീസില്‍ പരാതി നല്‍കിയിരുന്നു.
പോലീസെത്തിയപ്പോള്‍ മറഞ്ഞിരുന്ന പ്രതി അവര്‍ പോയതിന് ശേഷം ആക്രമിക്കുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിന് വഴിക്കടവ് പോലീസ് കേസെടുത്തു. മകളെ ഉപദ്രവിച്ചതിന് ബാലനീതിവകുപ്പ് പ്രകാരവും കേസെടുക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News