CrimeKeralaNews

കോടഞ്ചേരിയിൽ ഭാര്യയേയും ഭാര്യ മാതാവിനേയും മധ്യവയസ്ക്കൻ വെട്ടിപ്പരിക്കേൽപ്പിച്ചു

കോഴിക്കോട്: ജില്ലയിലെ കോടഞ്ചേരിയിൽ ഭാര്യയേയും ഭാര്യ മാതാവിനേയും മധ്യവയസ്ക്കൻ വെട്ടിപ്പരിക്കേൽപ്പിച്ചു. കോടഞ്ചേരി പാറമലയിലാണ് സംഭവം. ഭാര്യ ബിന്ദു, ഭാര്യ മാതാവ് ഉണ്ണി എന്നിവരെയാണ് ഷിബു എന്നയാൾ വെട്ടിപ്പരിക്കേൽപിച്ചത്.

അക്രമകാരണം കുടുംബ വഴക്കെന്ന് പൊലീസ് പറഞ്ഞു. അക്രമം നടത്തിയ ഷിബുവിനായി പൊലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്‌. തലക്കും കൈക്കുമാണ് അതിക്രമത്തിൽ പരിക്കേറ്റിരിക്കുന്നത്. പരിക്ക് ഗുരുതരമാണ്. മെഡിക്കൽ  കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. ഷിബു ഭാര്യയുമായി വേർപിരിഞ്ഞു കഴിയുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button