തൃശൂര്‍: യുവതിയെ മയക്കുമരുന്ന് നല്‍കി പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. പഴുവില്‍ ചാഴൂര്‍ റോഡ് ചക്കാമഠത്തില്‍ സുധീപ് വിശ്വം (37)ആണ് അറസ്റ്റിലായത്.
ഇയാള്‍ എറണാകുളത്ത് കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. യുവതിക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കിയ പരിചയം മുതലെടുത്തായിരുന്നു പീഡനം. മയക്കുമരുന്നുനല്‍കി മയക്കിയ ശേഷമാണ് പീഡനമെന്ന് വാടാനപ്പള്ളി പോലീസ് പറഞ്ഞു.
മാര്‍ച്ച് പതിനാലിനാണ് യുവാവിനെതിരേ യുവതി പോലീസില്‍ പരാതി നല്‍കിയത്. എ.എസ്.ഐ. മാരായ അരുണ്‍, ടി.ആര്‍. ഷൈന്‍, സി.പി.ഒ. നവാസ്, ഡ്രൈവര്‍ മുജീബ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News