KeralaNews

വിവാഹിതനെന്ന വിവരം മറച്ചു വച്ചു, 37 കാരിയെ വിവാഹവാഗ്ദാനം നല്‍കി പലയിടങ്ങളില്‍ എത്തിച്ചു പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് വിവാഹ വാഗ്ദാനം നല്‍കി 37 കാരിയായ യുവതിയെ നിരന്തരം പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കടമ്പഴിപ്പുറം സ്വദേശി അബ്ദുള്‍ സമദിനെയാണ് ശ്രീകൃഷ്ണപുരം പോലീസ് പിടികൂടിയത്. ഫോണ്‍ വഴി പരിചയപ്പെട്ട ഇരുവരും 2017 മുതല്‍ സൗഹൃദത്തിലായിരുന്നു. വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് പ്രതി യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.

വിവിധയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. പിന്നീട് ഇയാള്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. യുവതി നിര്‍ബന്ധിച്ചപ്പോള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. പിന്നാലെ പരാതിയുമായി യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.

യുവതിയുമായി സൗഹൃദമുണ്ടായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. എന്നാല്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നില്ലെന്നാണ് നിലപാട്. ഇരുവരും തമ്മില്‍ കൂടിയ അളവില്‍ സാമ്പത്തിക ഇടപാട് നടന്നിരുന്നതായും തെളിഞ്ഞിട്ടുണ്ട്. അബ്ദുള്‍സമദിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button