KeralaNewsRECENT POSTS
ഫേസ്ബുക്കിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കുന്ന വീഡിയോ; അട്ടപ്പാടി സ്വദേശി അറസ്റ്റില്‍
അട്ടപ്പാടി: ഫേസ്ബുക്കിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ച അട്ടപ്പാടി സ്വദേശി ശ്രീജിത്ത് രവീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന മുസ്ലീം യുവതികളെയും ന്യൂനപക്ഷങ്ങളേയും അപമാനിക്കുന്ന തരത്തില്‍ ആയിരിന്നു വീഡിയോ.
ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന എല്ലാത്തിനെയും അടിച്ചൊതുക്കുമെന്നും ശ്രീജിത്ത് വീഡിയോയില്‍ പറയുന്നു. ഡല്‍ഹിയിലേക്കുള്ള എല്ലാ വഴികളും അടച്ചിട്ടുണ്ടെന്നും ഒരുത്തനെയും പുറത്ത് പോകാന്‍ അനുവദിക്കില്ലെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഇതിനെതിരെ സമൂഹ മാധ്യമങ്ങള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിന്നു.
ഡിവൈഎഫ്‌ഐ മേഖല കമ്മറ്റിയുടെ പരാതിയെ തുടര്‍ന്ന് അഗളി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ന് വൈകിട്ട് ഇയാളെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News