അപമാനിക്കാന്‍ ശ്രമിച്ച ശേഷം ലോറിയില്‍ കറയി രക്ഷപെടാന്‍ ശ്രമിച്ച യുവാവിനെ കാറില്‍ ‘ചേസ്’ ചെയ്ത് ഫോട്ടോ എടുത്ത് കുടുക്കി യുവതി; സംഭവം ആലപ്പുഴയില്‍
ആലപ്പുഴ: അപമാനിക്കാന്‍ ശ്രമിച്ച ശേഷം ലോറിയില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ച യുവാവിനെ പിന്തുടര്‍ന്ന് ഫോട്ടോയെടുത്ത് പോലീസിന് കൈമാറി യുവതിയുടെ ധീരത. ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ യുവാവിനെ പോലീസ് പിടികൂടി. തൃശൂര്‍ കൊടകര സ്വദേശി ഷനാസിനെ (27) ആണ് ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ടു ചേര്‍ത്തല റെയില്‍വേ സ്റ്റേഷനു സമീപത്തെ റോഡിലൂടെ നടന്നുപോയ യുവതിയെ ഷനാസ് പിന്നാലെ ചെന്ന് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ലോറിയില്‍ ആലപ്പുഴ ഭാഗത്തേക്കു പോയി. പിറകെ വന്ന കാര്‍ യാത്രികരോടു വിവരം പറഞ്ഞ യുവതി ഇതേ കാറില്‍ ലോറിയെ പിന്തുടര്‍ന്നു.
എക്സ്റേ കവലയിലെ സിഗ്നലില്‍ എത്തിയപ്പോള്‍ ലോറിയുടെ ഫോട്ടോ എടുത്ത് ഇതുള്‍പ്പെടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മറ്റു സ്റ്റേഷനുകളിലേക്ക് ചേര്‍ത്തല പോലീസ് നല്‍കിയ സന്ദേശത്തെ തുടര്‍ന്നു കണിച്ചുകുളങ്ങരയ്ക്കു സമീപം മാരാരിക്കുളം പോലീസ് ലോറി തടഞ്ഞ് യുവാവിനെ പിടികൂടുകയായിരിന്നു.