മുളക്‌പൊടി സ്‌പ്രേ ചെയ്ത് 45കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; യുവാവ് പിടിയില്‍
വയനാട്: മുളകുപൊടി സ്പ്രേ ചെയ്ത് നാല്‍പ്പത്തഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വെണ്മണി സ്വദേശിനിയായ 45-കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ മലപ്പുറം കൊണ്ടോട്ടി തയ്യല്‍ മുജീബ് റഹ്മാന്‍ (44) ആണ് പിടിയിലായത്. തിങ്കളാഴ്ചയാണ് സംഭവം. ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീയെ കാറിലെത്തിയ മുജീബ് റഹ്മാന്‍ നിര്‍ബന്ധിച്ച് കാറില്‍ കയറ്റുകയായിരുന്നു. പേര്യയിലേക്കാണ് പോകുന്നതെന്നും അവിടെ ഇറക്കാമെന്നും പറഞ്ഞ് മുജീബ് സ്ത്രീയെ കാറില്‍ കയറ്റി. കാറില്‍ കയറിയ ഉടന്‍ തന്നെ യുവാവ് ഇവരുടെ മുഖത്ത് സ്‌പ്രേ അടിക്കുകയായിരുന്നു.
42ല്‍ എത്തിയതോടെ കാറിന്റെ ഡോര്‍ ബലമായി തള്ളിത്തുറന്ന് പുറത്തേക്ക് ചാടിയാണ് ഇവര്‍ രക്ഷപ്പെട്ടത്. റോഡരികില്‍ വീണുകിടന്ന സ്ത്രീയെ ഇതുവഴിവന്ന ബസ് യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.