മൈസൂർ : തെരുവ് നായയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി മുപ്പതുകാരന്‍. ഇതിൽ സോമശേഖര്‍ എന്ന യുവാവ് പിടിയിൽ. ക്യാമറയാണ് ഇയാളെ കുടുക്കിയത്.
ഫെബ്രുവരി 11ന് രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. മൃഗക്ഷേമവകുപ്പിലെ ഉദ്യോഗസ്ഥന്റെ പരാതിയിലാണ് അറസ്റ്റ്. വിവി പുരം പൊലീസിൽ നൽകിയ പരാതിയിൽ ഇയാളുടെ വീഡിയോ ഫൂട്ടേജും പൊലീസിന് നല്‍കിയിരുന്നു. കൂടാതെ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
നായയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥനായ കെബി ഹരീഷ് പറഞ്ഞു.
മൃഗങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയാല്‍ പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News