CrimeKeralaNews

ഫോണില്‍ നിറയെ 12നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ നഗ്നഫോട്ടേ! സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയിരുന്ന യുവാവിന്റെ ഫോണ്‍ പരിശോധിച്ച പോലീസ് ഞെട്ടി

മലപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളെ വശീകരിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കിയിരുന്ന യുവാവ് പിടിയില്‍. പൊന്നാനി ടി.ബി. ആശുപത്രി ബീച്ചില്‍ മാറാപ്പിന്റകത്ത് വീട്ടില്‍ ജാബിര്‍ (21) ആണ് പിടിയിലായത്. പതിനാറു വയസുകാരിയെ കാണാനില്ലെന്നു കഴിഞ്ഞ ഞായറാഴ്ച ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയെ കോട്ടയ്ക്കലില്‍ നിന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം അറിയുന്നത്. മലപ്പുറം സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ജാബിറിനെ പൊന്നാനി ബീച്ചില്‍നിന്ന് പോലീസ് പിടികൂടുകയായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി പെണ്‍കുട്ടികളെ വശീകരിക്കും, തുടര്‍ന്ന് നഗ്നഫോട്ടോകള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍ 12-നും 18-നും ഇടയില്‍ പ്രായമുള്ള നിരവധി പെണ്‍കുട്ടികളുടെ വിവരങ്ങളും നഗ്നചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker