കാസര്‍ഗോഡ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാടോടികളെയും യാചകരെയും അടക്കമുള്ളവരെ പാര്‍പ്പിച്ച സ്‌കൂളില്‍ നിന്ന് യുവതിയും യുവാവും ഒളിച്ചോടിയതായി റിപ്പോര്‍ട്ട്. ആന്ധ്രപ്രദേശ് സ്വദേശിനിയായ 20കാരിയും തമിഴ്നാട് സ്വദേശിയായ 22കാരനുമാണ് ഒളിച്ചോടിയത്.
ചെറുഗോളി സ്‌കൂളില്‍ കഴിയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാവിലെ മുതല്‍ രണ്ടുപേരെയും കാണാതായത്. റോഡരികിലും കടവരാന്തയിലും മറ്റ് സ്ഥലങ്ങളിലും അന്തിയുറങ്ങുകയായിരുന്ന നാടോടികളും യാചകരും അടക്കമുള്ളവരെ രക്ഷപ്പെടുത്തി സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായാണ് ഇവരെ ആരോഗ്യപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്‌കൂളിലേക്ക് മാറ്റിയത്.
ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം, ഇരുവരും പ്രണയത്തിലാണെന്നും ഒളിച്ചോടിയതാണെന്നും അന്വേഷണത്തില്‍ വ്യക്തമായതയാണ് റിപ്പോര്‍ട്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News