News

അഭിനയ ജീവിതത്തില്‍ എനിക്ക് ഏറ്റവും വിഷമമുണ്ടാക്കിയ സംഭവമായിരിന്നു അത്; തുറന്ന് പറഞ്ഞ് മംമ്ത

തനിക്ക് അഭിനയ ജീവിതത്തില്‍ ഏറ്റവും വിഷമമുണ്ടാക്കിയ അനുഭവവം വെളിപ്പെടുത്തി നടി മംമ്ത മോഹന്‍ദാസ്. കുചേലന്‍ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചാണ് നടി തുറന്നു പറഞ്ഞത്. സിനിമയിലെ പാട്ടുസീന്‍ ചില കാരണങ്ങളാല്‍ വെട്ടിച്ചുരുക്കി അതാണ് തനിക്ക് വിഷമമുണ്ടാക്കിയതെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു.

മംമ്തയുടെ വാക്കുകള്‍

അന്നൊക്കെ ഞാന്‍ ഞാന്‍ പൊളിറ്റിക്കല്‍ കറക്റ്റനെസ്സ് നോക്കുന്ന ആളായിരുന്നെങ്കില്‍ ചിലപ്പോള്‍ ആ സിനിമയില്‍ ഉണ്ടാകുമായിരുന്നില്ല. ആ സെറ്റില്‍ നിന്ന് ഞാന്‍ ആദ്യം തന്നെ ഇറങ്ങിപ്പോയേനെ. പക്ഷേ ഞാനതു ചെയ്തില്ല. ഞാന്‍ അവിടെ നിന്നു എന്റെ ഭാഗം അഭിനയിച്ചു. ആകെ ഒരു ഷോട്ട് മാത്രമാണ് ആ സിനിമയില്‍ എന്റേതായി ഉണ്ടായിരുന്നത്. എന്നെ സംബന്ധിച്ച് വലിയ വിഷമമുണ്ടാക്കിയ ഒരു സംഭവമായിരുന്നു അത്. പക്ഷേ രജനി സാറിനോട് എനിക്കുള്ള ബഹുമാനം വര്‍ദ്ധിച്ചത് പിന്നീട് ഉണ്ടായ ചില സംഭവങ്ങള്‍ മൂലമാണ്.

ആ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഞാന്‍ വിഷമിച്ചാണ് പോയതെന്ന് അദ്ദേഹത്തോട് എപ്പോഴോ പറഞ്ഞു. അദ്ദേഹം എന്നെ ഫോണ്‍ ചെയ്തു. മംമ്ത എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു. ക്ഷമിക്കണം എന്നൊക്കെ അദ്ദേഹം എന്നോട് പറഞ്ഞു. സാര്‍ ഒരിക്കലും അറിഞ്ഞു കൊണ്ടാവില്ല ഇങ്ങനെ നടന്നതെന്ന് എനിക്കറിയാം എന്നൊക്കെ ഞാന്‍ അന്ന് പറഞ്ഞു. അങ്ങനെ ഇവരുടെ കൂടെയൊക്കെ ജോലി ചെയ്തപ്പോള്‍ ഇത്തരത്തില്‍ ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker