32.3 C
Kottayam
Tuesday, April 30, 2024

ഇത്തവണയും പതിവ് തെറ്റിച്ചില്ല,ആദ്യദിനം തന്നെ ഐഫോൺ 15 പ്രോ മാക്സ് സ്വന്തമാക്കി മമ്മൂട്ടി, പിന്നാലെ മറ്റ് താരങ്ങളും

Must read

കൊച്ചി:ഏറെ പ്രതീക്ഷയോടെ ആപ്പിൾ പുറത്തിറക്കിയ പുതിയ ഫോൺ ആണ് ഐഫോൺ 15 സീരീസ് ഫോണുകൾ കഴിഞ്ഞ ദിവസം മുതലാണ് ഫോണിന്റെ വിൽപന വിപണിയിൽ ആരംഭിച്ചത്. ഇതിനോടകം നിരവധി ആളുകൾ ആപ്പിളിന്റെ പുതിയ ഫോൺ സ്വന്തമാക്കി കഴിഞ്ഞു. ആ കൂട്ടത്തിൽ പ്ര​ഗത്ഭരായ നിരവധി ആളുകളും ഉണ്ട് ഇത് ആരെല്ലാമാണെന്ന് പരിശോധിക്കാം.

മലയാളി പ്രേക്ഷകർക്ക് ഭൂരിഭാ​ഗം ആളുകൾക്കും അറിയാവുന്ന ഒരു കാര്യമാണ് മെ​ഗസ്റ്റാർ മമ്മൂട്ടി ഇത്തരത്തിൽ ടെക്നോളജി ഉപകരണങ്ങൾ എല്ലാം സ്ഥിരമായ അപ്ഡേറ്റ് ചെയ്ത് ഉപയോ​ഗിക്കുന്ന ആള് ആണെന്ന് ഇത്തവണയും ഈ പതിവ് മമ്മൂട്ടി തെറ്റിച്ചിട്ടില്ല. പുതിയ ഐഫോൺ വിപണിയിൽ എത്തിച്ച ആദ്യ ദിവസം തന്നെ മമ്മൂട്ടി ഫോൺ സ്വന്തമാക്കിയിരിക്കുകയാണ്. ആപ്പിളിന്റെ ഐഫോൺ 15 പ്രോ മാക്സ് ആണ് മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നത്.

മൊബൈൽ കിം​ഗ്സ് എന്ന ഏജൻസി കേരളത്തിൽ‌ വിറ്റ ആദ്യ ഐഫോൺ മമ്മൂട്ടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിന്റെ ചിത്രം മൊബൈൽ കിം​ഗ്സ് എന്ന ഇൻസ്റ്റ​ഗ്രാം പേജ് പങ്കുവെച്ചിട്ടുണ്ട്. ട്രെൻഡിന് ഒപ്പം ട്രെൻഡിം​ഗ് തുടക്കം മൊബൈൽ കിം​ഗ്സിന്റെ ആദ്യ ആപ്പിൾ ഐഫോൺ 15 പ്രോ മാക്സ് ഫോണിന്റഎ വിൽപന ശ്രീ മമ്മൂട്ടിക്ക് നൽകിക്കൊണ്ട് ആരംഭിച്ചിരിക്കുന്നു എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന തലക്കെട്ട്. നിരവധി ആളുകൾ ഈ ചിത്രത്തിനോട് പ്രതികരിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഐഫോൺ 14 സീരീസ് ഫോണുകൾ പുറത്തിറക്കിയപ്പോഴും മമ്മൂട്ടി ഒന്നാമനായി ഈ ഫോൺ സ്വന്തമാക്കിയിരുന്നു. ആന്നും പ്രോ മാക്സ് മോഡൽ ആയിരുന്നു താരം സ്വന്തമാക്കിയത്. അതേ സമയം മമ്മൂട്ടിക്ക് പുറമെ ജനപ്രിയ നായകൻ ദിലീപും പുതിയ ഐഫോൺ സ്വന്തമാക്കിയിട്ടുണ്ട്. 15 പ്രോ മാക്സ് മോഡൽ തന്നെയാണ് ദിലീപ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിന്റെ ചിത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ആദ്യ ദിവസം തന്നെ ഐഫോൺ 15 പ്രോ മാക്സ് സ്വന്തമാക്കി മമ്മൂട്ടി

തെന്നിന്ത്യൻ താരം ആർ മാധവനാണ് പുതിയ ഐഫോൺ ആദ്യ ദിവസം സ്വന്തമാക്കിയ മറ്റൊരു താരം. ഇതിന്റെ ചിത്രം മാധവൻ തന്നെ എക്സ് വഴി പുറത്ത് വിട്ടിരുന്നു. മെയ്ഡ് ഇൻ ഇന്ത്യ ഐഫോൺ 15 സ്വന്തമാക്കിയതിൽ അഭിമാനവും ആകാംഷയും തോന്നുന്നു എന്നാണ് മാധവൻ എക്സിൽ കുറിച്ചത്. ഇതിന് പുറമെ ബോളിവുഡ് താരങ്ങളായ റിതേഷ് ദേശ്​മുഖ്, റൺവീർ സിം​ഗ് എന്നിവരും ആദ്യ ദിവസം തന്നെ ഐഫോൺ 15 സ്വന്തമാക്കിയിട്ടുണ്ട്.

താരങ്ങൾ എല്ലാവരും തന്നെ പുതിയ സീരീസിലെ ടോപ് എൻഡ് മോഡലായ പ്രോ മാക്സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. 256 ജീബി സ്റ്റോറേജ്, 512 ജീബി സ്റ്റോറേജ്, 1 ടീബി സ്റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഐഫോൺ 15 പ്രോ മാക്സ് എത്തുന്നത്. മൂന്ന് വേരിയന്റുകളുടേയും വില യഥാക്രമം 1,59,900 രൂപ, 1,79,900 രൂപ, 1,99,900 രൂപ എന്നിങ്ങനെയാണ് കഴിഞ്ഞ വർഷത്തെ ഫോണിൽ നിന്ന് നിരവധി അപ്​ഗ്രേഡുകളുമായാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്.

വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങൾ ഈ ഫോൺ സ്വന്തമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 15 പ്രോ മോഡലുകളുടെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ടൈറ്റാനിയം ബോഡിയോടെ ആണ് പ്രോ മാക്സ് എത്തിയിരിക്കുന്നത്. ആപ്പിളിന്റെ എക്കാലത്തെയും ഭാരം കുറഞ്ഞ പ്രോ മോഡലുകൂടിയാണ് ഇത്. സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേകൾ ആണ് ആപ്പിൾ ഫോണിന് നൽകിയിരിക്കുന്നത്. A17 പ്രോ ചിപ്പാണ് പ്രോ മോഡലുകളുടെ മറ്റൊരു സവിശേഷത.

ഐഫോൺ 15 പ്രോ മോഡലുകളിൽ മികച്ച ലോ-ലൈറ്റ്, ലെൻസ് ഫ്ലെയർ ഫ്രീ ഫോട്ടോകൾക്കായി 48 മെഗാപിക്സൽ ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. ഇതിലൂടെ ഫോക്കൽ ലെങ്ത് (24mm, 28mm, 35mm) തമ്മിൽ മാറാനും 120mm വരെ 5x ഒപ്റ്റിക്കൽ സൂം നേടാനും കഴിയും. 4K60 ProRes വീഡിയോ റെക്കോർഡിംഗും ഇതിലൂടെ സാധ്യമാണ്. 12MP ടെലിഫോട്ടോ, 12MP അൾട്രാവൈഡ് ക്യാമറയും ആപ്പിൾ ഈ ഫോണിനായി നൽകിയിരിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week