വൈകി ആണെങ്കിലും തുറന്നു പറച്ചിലുകള്‍ തല്ലതാണ്; മീടുവിനെ കുറിച്ച് മമ്മൂട്ടി
കൊച്ചി: വൈകിയാണെങ്കിലും തുറന്നു പറച്ചിലുകള്‍ നല്ലതാണെന്ന് മമ്മൂട്ടി. സൂം ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മീടൂവിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ പ്രതികരണം. സിനിമയുടെ എല്ലാ മേഖലകളിലും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ മുമ്പും സിനിമാ മേഖലയില്‍ നടന്നിരുന്നു എന്നറിയുന്നത് ഏറെ വൈകിയാണ്. വൈകിയാണെങ്കിലും ഇത്തരം തുറന്നു പറച്ചിലുകള്‍ നല്ലതാണ്- മമ്മൂട്ടി പറഞ്ഞു.
മാമാങ്കം എന്ന തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടി അഭിമുഖം നല്‍കിയത്. ഹോളിവുഡില്‍ തുടക്കം കുറിച്ച മീടു മൂവ്‌മെന്റിന്റെ ചുവടുപിടിച്ച് മലയാള സിനിമയിലും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. നടന്‍ മുകേഷ്, അലന്‍സിയര്‍ എന്നിവര്‍ക്കെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നു. നടന്‍ നാനാ പടേക്കര്‍ക്കെതിരെ നടി തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തലാണ് ബോളിവുഡില്‍ മീടു തരംഗത്തിന് തുടക്കം കുറിച്ചത്.