ഉത്തകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. വാര്‍ത്ത തെറ്റാണെന്നും ശരിയാണെന്നും തരത്തിലുള്ള വാദങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇതിനിടെ, കിമ്മിന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജ് ആവട്ടെ മലയാളികളുടെ ക്ഷേമാന്വേഷണം കൊണ്ട് നിറഞ്ഞിരിക്കുകയാണിപ്പോള്‍. കിമ്മിന്റെ വെരിഫൈഡ് പേജ് അല്ല ഇത്, ഈ പേജില്‍ ഇന്നലെയും അപ്‌ഡേറ്റുകള്‍ വന്നിരുന്നു. എല്ലാവര്‍ക്കും അറിയേണ്ടത് കിമ്മിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചാണ്.
കേരളത്തിലെ ചില മാധ്യമങ്ങള്‍ താങ്കള്‍ മരിച്ചെന്നു പറയുന്നു, ശരിയാണോ അണ്ണാ മുതല്‍ സ്റ്റേ സേഫ് ഡിയര്‍ കമന്റുകള്‍ വരെയുണ്ട്. ഏതെങ്കിലും ഉത്തരകൊറിയക്കാര്‍ ഈ വഴി വന്നിരുന്നേല്‍ കാര്യം ചോദിച്ചറിയാമെന്നാണ് ചിലരുടെ കമന്റ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News