
ചെചെന്നൈ: ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കീഴാരൂർ സ്വദേശി അനു ശേഖർ (31) ആണ് മരിച്ചത്. മധുര കല്ലിഗുഡി സ്റ്റേഷനിലെ സ്റ്റേഷൻമാസ്റ്ററായിരുന്നു. ചെങ്കോട്ട – ഈറോഡ് ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്.
കാൽവഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. സ്റ്റേഷനിലുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ചുതന്നെ അനുശേഖർ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News