ബംഗളൂരു റെയില്‍വേ സ്‌റ്റേഷനില്‍ റെയില്‍വേ പോലീസിനെ വട്ടംചുറ്റിച്ച് മലയാളി കമിതാക്കള്‍
ബംഗളൂരു: മലയാളി കമിതാക്കള്‍ തമ്മില്‍ ബംഗളൂരു റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് വഴക്ക് മൂര്‍ച്ഛിച്ചതോടെ പ്രശ്‌നത്തില്‍ ഇടപെട്ട് റെയില്‍വേ പോലീസ്. ബംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കോഴിക്കോട് സ്വദേശികളായ യുവതിയും ആണ്‍സൃഹൃത്തും തമ്മിലായിരുന്നു വഴക്കുണ്ടായത്. ഇതേത്തുടര്‍ന്ന് റെയില്‍വേ പോലീസെത്തി ഇരുവരെയും രാത്രിതന്നെ വൈറ്റ്ഫീല്‍ഡ് പോലീസ് സ്റ്റേഷനിലെത്തിച്ചു. പോലീസ് സ്റ്റേഷനില്‍ രണ്ടുദിവസംമുമ്പ് യുവതിയെ കാണാതായതായി പരാതി ലഭിച്ചിരുന്നു.
വൈറ്റ്ഫീല്‍ഡിലെ ആശുപത്രിയില്‍ നഴ്‌സാണ് യുവതി. ആണ്‍സുഹൃത്ത് സൗദി അറേബ്യയില്‍ ജോലിചെയ്യുകയാണ്. ഇരുവരും ഏഴുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയെ കാണാന്‍ സൗദി അറേബ്യയില്‍ നിന്നെത്തിയതായിരുന്നു കാമുകന്‍. മൂന്നു ദിവസങ്ങള്‍ക്കു ശേഷം കാമുകന്‍ തിരിച്ചുപോകാന്‍ തുടങ്ങിയപ്പോള്‍ യുവതി സമ്മതിച്ചില്ല. ഇതാണ് വഴക്കിടാന്‍ കാരണമെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. റെയില്‍വേ സ്റ്റേഷനിലെത്തി തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി സമ്മതിച്ചില്ലെന്നും കൂടെവരുമെന്ന് വാശിപിടിക്കുകയുമായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെത്തി യുവതിയെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയി.