തൃശൂര്‍: അസം അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളി ഡ്രൈവര്‍മാരില്‍ ഒരാള്‍ കുഴഞ്ഞു വീണു മരിച്ചു. തൃശൂര്‍ സ്വദേശിയായ നജീബാണ് മരിച്ചത്. അസം-പശ്ചിമ ബംഗാള്‍ അതിര്‍ത്തിയായ അലിപൂരില് വച്ചായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം അസമിലേക്ക് അതിഥി തൊഴിലാളികളുമായി പോയ ബസുകള്‍ ഉടന്‍ സംസ്ഥാനം വിടണമെന്ന് അസം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഏജന്റുമാര്‍ കബളിപ്പിച്ചതിനാല്‍ 400 -ഓളം ബസുകളാണ് കുടുങ്ങി കിടക്കുന്നത്. പത്ത് ദിവസം സര്‍ക്കാര്‍ സമയം നല്‍കിയിരുന്നു.
അല്ലെങ്കില്‍ ബസുകള്‍ സറണ്ടര്‍ ചെയ്യണമെന്നാണ് നിര്‍ദേശം. ഡീസല്‍ അടിക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണ് ഡ്രൈവര്‍മാര്‍. കണ്ണൂര്‍, കോഴിക്കോട്, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബസുകളാണ് കൂടുതലും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News