മസ്കറ്റ്:കോഴിക്കോട് പേരാബ്ര സ്വദേശി ഒമാനിൽ മരിച്ചു.പാറന്റെ മീത്തൽ സുരേഷ് ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത് 63 വയസ്സായിരുന്നു. സീബിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഇന്നലെ ഉച്ചയ്ക്ക് ജോലിക്കിടയിലുള്ള വിശ്രമ വേളയിൽ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News