ശ്രീകണ്ഠാപുരം: മൈസൂരിന് സമീത്തുണ്ടായ വാഹനാപകടത്തില്‍ ചെമ്പന്തൊട്ടി സ്വദേശികളായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. മകന് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍. ശ്രീകണ്ഠാപുരത്തിനടുത്ത ചെമ്പന്തൊട്ടി സ്വദേശികളായ മേച്ചേരി വീട്ടില്‍ മാത്യൂസ്, ഭാര്യ ലില്ലി എന്നിവരാണ് മരിച്ചത്. ഇവരുടെ മകന് ജിന്‍സിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഏഴു മണിയോടെ ആയിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാറും എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും തല്ഷണം മരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News