26.8 C
Kottayam
Monday, April 29, 2024

മലയാളികള്‍ റമ്മിനെ കൈയ്യോഴിയുന്നു! പ്രിയം ബ്രാന്‍ഡിയോട്; മാറ്റം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ

Must read

തിരുവനന്തപുരം: മലാളികള്‍ റമ്മില്‍ നിന്ന് ബ്രാന്‍ഡിയിലേക്ക് ബ്രാന്റ് മാറ്റുന്നതായി കണക്കുകള്‍. കഴിഞ്ഞ ദശകത്തില്‍ റമ്മിനെക്കാള്‍ കൂടുതല്‍ ഇഷ്ടക്കാര്‍ ബ്രാന്‍ഡിക്കുണ്ടായി എന്നാണ് ബെവ്കോയുടെ മാര്‍കറ്റ് ഷെയര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, വോഡ്ക, വിസ്‌കി വൈന്‍ തുടങ്ങിയവയുടെ വിപണി പങ്കാളിത്തം അത്രയും വളര്‍ന്നിട്ടില്ല. 2010വരെ റം ബ്രാന്‍ഡുകള്‍ക്ക് വിപണിയില്‍ 52 ശതമാനമായിരുന്നു പങ്കാളിത്തം. കഴിഞ്ഞ 9 വര്‍ഷത്തിനിടെ ഇത് കുറഞ്ഞ് 43ശതമാനത്തിലെത്തി. നിലവില്‍ ബ്രാന്‍ഡിക്ക് 51 ശതമാനമാണ് വിപണി പങ്കാളിത്തം.

ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യങ്ങളില്‍ ഉപയോഗിക്കുന്ന എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ധനവാണ് ഇതിന്റെ പ്രധാന കാരണമായി ബെവ്കോ ചൂണ്ടിക്കാട്ടുന്നത്. വിദേശ മദ്യങ്ങളുടെ വില ബെവ്കോ പലപ്പോഴായി കുറച്ചിരുന്നു. പക്ഷേ ഇഎന്‍എയുടെ വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ബെവ്കോ വ്യക്തമാക്കുന്നു.

വിസ്‌കിക്കും വോഡ്കക്കും ജിന്നിനുംകൂടി ആറ് ശതമാനം മാത്രമാണ് വിപണ പങ്കാളിത്തമുള്ളത്. ഇതില്‍ നാല് ശതമാനം വിസ്‌കിയും മറ്റുള്ളവ രണ്ടു ശതമാനവുമാണ്. വിസ്‌കിയുടെ മാര്‍ക്കറ്റ് ഷെയര്‍ 16ശതമാനം വരെ ഉയര്‍ന്ന സമയമുണ്ടായിരുന്നു. ഇപ്പോള്‍ നാല് ശതമാനം മാത്രമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week