അബുദാബി :മലയാളി യുവാവിന് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ടു കോടിയിലേറെ രൂപ( 10 ലക്ഷം ദിർഹം) സമ്മാനം. കോഴിക്കോട് സ്വദേശി റഫീഖ് മുഹമ്മദ് അഹമ്മദിനാണു സമ്മാനം ലഭിച്ചത്. ഇദ്ദേഹം എടുത്ത 135561 എന്ന നമ്പരാണ് ഭാഗ്യം കൊണ്ടുവന്നത്. സമ്മാനത്തുക മറ്റ് 9 സുഹൃത്തുക്കളുമായി റഫീഖ് പങ്കിടും.
ദുബായിലെ സ്വദേശി കുടുംബത്തിൽ പ്രതിമാസം 2,200 ദിർഹത്തിന് ജോലി ചെയ്യുന്ന റഫീഖ് സമ്മാനം നേടിയതിൽ സന്തോഷം പ്രകടിപ്പിച്ചു. സഹോദരിയുടെ വിവാഹത്തെ തുടർന്ന് നാട്ടിൽ കുറേ കടമുള്ളത് വീട്ടണം. കൂടാതെ, പാവങ്ങളെ സഹായിക്കുകയും ചെയ്യണമെന്ന് ഇദ്ദേഹം പറഞ്ഞു. ഇൗ മാസം മുതൽ ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പ് ആരംഭിച്ചതിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പാണിത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News