ഹണി റോസ് ദക്ഷിണേന്ത്യയുടെ മലൈക അറോറ; വസ്ത്രത്തിൽ പ്രശ്നം തോന്നാത്തവർ ഡോക്ടറെ കാണണം'; വീണ്ടും രാഹുൽ ഈശ്വർ
കൊച്ചി: ഹണി റോസ്-ബോബി ചെമ്മണ്ണൂർ വിഷയത്തിൽ തുടക്കം മുതൽ നടിക്കെതിരെ വിമർശനം ഉയർത്തിയ വ്യക്തിയാണ് രാഹുൽ ഈശ്വർ. ഹണി റോസിന്റെ വസ്ത്രധാരണം മാറ്റണമെന്നും അതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന നിലയിലുമാണ് രാഹുൽ പ്രതികരിച്ചത്. ഇപ്പോഴിതാ വീണ്ടും വിഷയത്തിൽ ഹണി റോസിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുകയാണ് രാഹുൽ ഈശ്വർ. ഹണിയുടെ വസ്ത്രധാരണത്തിൽ പ്രശ്നമില്ലെന്ന് പറയുന്നവർ ഡോക്ടറെ കാണണം എന്നാണ് രാഹുൽ അധിക്ഷേപിക്കുന്നത്. രാഹുലിന്റെ പരാമർശങ്ങൾ ഇങ്ങനെ
‘ബോബി ചെമ്മണ്ണൂരിന്റെ വക്കാലത്ത് ഏറ്റെടുത്തിട്ടില്ല, അദ്ദേഹത്തെ ന്യായീകരിച്ചിട്ടും ഇല്ല. നേരെമറച്ച് ബോചെ പറയുന്ന ന്യയീകരണങ്ങൾ ശരിയല്ലെന്ന് അദ്ദേഹം കൂടി തിരിച്ചറിയണമെന്നും മാപ്പ് പറയണമെന്നും ഇത് അതിന് വലിയൊരു അവസരമാണെന്നും പറയുന്ന വ്യക്തിയാണ് ഞാൻ. ഹണി റോസിന്റെ വസ്ത്രവം ബോചെയുടെ പ്രതികരണവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് അംഗീകരിച്ച് കഴിഞ്ഞാൽ ഹണി റോസിനെ സോഷ്യൽ ഓഡിറ്റിങിന് വിധേയമാക്കേണ്ടി വരും.
ഹണി റോസിനെ ബഹുമാനപുരസരം വിമർശിക്കണം, ഹണി റോസിനെ ബഹുമാനപുരസരം കോംപ്ലിമെന്റ് ചെയ്യണം. ഹണി റോസ് ദക്ഷിണേന്ത്യയിലെ മലൈക അറോറയാണ്. ഇതൊരു പോസിറ്റീവ് കോംപ്ലിമെന്റാണ്. നേരെ മറിച്ച് നമ്മുടെ ആൺകുട്ടികളൊന്നും അവരെ കുന്തീദേവി എന്ന് പറയരുത്.
കുന്തീ എന്ന പ്രയോഗത്തിന്റെ പ്രശ്നമെന്താണ് വെച്ചാൽ കോളേജിൽ അടക്കമുള്ള പെൺപിള്ളേർക്കെതിരെ ഈ പേര് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും,മോശമായി സെക്ഷ്വലൈസ് ചെയ്യും കമോഡിഫൈ ചെയ്യും. ആ കമോഡിഫിക്കേഷനും ഒബ്ജെക്ടിഫിക്കേഷനും ഹണി റോസ് നിന്ന് കൊടുക്കരുത്. ഹണി റോസിന്റെ വസ്ത്രം കണ്ടിട്ട് ചാനൽ അവതരാകനായ ഹാഷ്മിക്ക് യാതൊരു പ്രശ്നവും തോന്നിയില്ലെങ്കിൽ ഉടൻ തന്നെ ഹാഷ്മി ഡോക്ടറെ കാണണം. കാരണം സാധരണ ആളുകൾക്കൊക്കെ ആ വസ്ത്രത്തിൽ പ്രശ്നം തോന്നുന്നുണ്ട്. ശരീരത്തിലെ അവയവങ്ങൾ പ്രദർശിപ്പിക്കുന്നത് പ്രശ്നമാണ്. ഞങ്ങൾ സാധാരണ ആണുങ്ങളാണ്. ഹാഷ്മി സിദ്ധനും യോഗിയും ആയിരിക്കും.
ഹണി റോസ് വരുമ്പോൾ ആളുകൾ ഓടിക്കൂടുന്നത് എന്തിനാണ്? ആരെയാണ് നിങ്ങൾ കണ്ണടച്ച് പറ്റിക്കുന്നത്? സണ്ണി ലിയോൺ വന്നപ്പോൾ കൊച്ചിയിൽ ആളുകൾ ഓടിക്കൂടിയത് അവർ വേദാന്തം പറയുമെന്ന് വിചാരിച്ചിട്ടാണോ? സ്ത്രീയെ സെക്ഷ്വലൈസ് ചെയ്യുന്നൊരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. എരിതീയിൽ എണ്ണയൊഴിക്കരുത്.
ബോച്ചെ പറഞ്ഞ കാര്യങ്ങൾ ആരും ന്യായീകരിക്കുകയല്ല, പക്ഷെ ബോചെ ഒരു മിനിറ്റ് തമാശ പറഞ്ഞ കാര്യങ്ങൾക്ക് അദ്ദേഹത്തെ ഒരു വർഷം ജയിലിൽ ഇടണോയെന്നതാണ് പൊതുജനങ്ങൾ ചോദിക്കുന്നത്. കുന്തി പ്രയോഗവും ദ്വയാർത്ഥ പ്രയോഗവുമൊക്കെ തെറ്റ് തന്നെ. അതിന് വേണ്ടി 3 വർഷം ജയിലിൽ ഇടുകയാണോ വേണ്ടത്. ഹണിറോസ് കൂടി ഈ വിഷയത്തിൽ വിശാല സമീപനം എടുക്കണം. ഹണി റോസിന്റെ വസ്ത്രധാരണത്തിൽ പ്രശ്നമുണ്ടെന്നത് അംഗീകരിക്കണം.
ഹണിയുടെ വസ്ത്രധാരണം പ്രശ്നമാണെന്ന് പറഞ്ഞ് കഴിഞ്ഞാൽ പുരോഗമനത്തിന്റെ സ്വപ്നലോകം ഇല്ലാതാകുമെന്നൊന്നും കരുതേണ്ടതില്ല. ഹണി റോസും ബോച്ചയും ഓഡിറ്റ് ചെയ്യപ്പെടണം. രണ്ട് പേർക്കും മിതത്വം വേണം. ഹണി റോസിനോട് ബോചെ ക്ഷമ പറയണമെന്നതാണ് എന്റെ നിലപാട്.ഹണി റോസിനെ ചെറുതായൊന്ന് വിമർശിക്കാൻ അവതാരകനടക്കം പേടിയാണ്. കാരണം അങ്ങനെ വിമർശിച്ചാൽ പുരോഗമനവാദികൾ നിങ്ങളെ തള്ളിപ്പറയും’, രാഹുൽ ഈശ്വർ പറഞ്ഞു.