KeralaNews

‘നിങ്ങളുടെ മനസിലെ വിഷം ഇപ്പോഴാണ് അറിഞ്ഞത്’; രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയ ഹമീദ് അന്‍സാരിയോട് മേജര്‍ രവിക്ക് പറയാനുള്ളത്

ഇന്ത്യന്‍ -അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുക്കവേ ഇന്ത്യയെ അപമാനിച്ച് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി സംസാരിച്ചത് ഞെട്ടലുളവാക്കുന്ന പ്രവൃത്തിയായിരുന്നു. ഇന്ത്യയില്‍ അസഹിഷ്ണുത വളരുകയാണെന്നും ഉയര്‍ന്നുവരുന്ന ഹിന്ദു ദേശീയതയില്‍ ആശങ്കയുണ്ടെന്നുമായിരുന്നു ഹമീദ് അന്‍സാരി പ്രസംഗിച്ചത്. ഇപ്പോഴിതാ, ഹമീദ് അന്‍സാരിയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് മേജര്‍ രവി. ഹമീദ് അന്‍സാരി രാജ്യത്തിന് തന്നെ അപമാനമാണെന്നും അയാളുടെ മനസ്സിലെ വിഷം ഇപ്പോഴാണ് പുറത്തേക്ക് വന്നതെന്നും മേജര്‍ രവി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.

‘ഹമീദ് അന്‍സാരി എന്തൊരു നാണക്കേട് ആണിത്. നിങ്ങള്‍ ഇപ്പോള്‍ എന്റെ രാജ്യത്തിനെതിരെ സംസാരിച്ചു. നിങ്ങളുടെ ഉള്ളിലെ വിഷം പുറത്തുവച്ചാടിയിരിക്കുകയാണ്. നിങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. തുടര്‍ച്ചയായി രണ്ട് തവണ നിങ്ങള്‍ ഞങ്ങളുടെ വൈസ് പ്രസിഡന്റായിരുന്നുവെന്ന് പറയാന്‍ ഞാന്‍ ഇപ്പോള്‍ ലജ്ജിക്കുന്നു. ഇന്നും എന്റെ രാജ്യക്കാര്‍ക്ക് വേണ്ടി മരിക്കാന്‍ തയ്യാറായ ധീരതയുള്ള ഒരു ഇന്ത്യന്‍ ആര്‍മി കമാന്‍ഡോ ഓഫീസറുടെ ഹൃദയത്തില്‍ നിന്നാണ് ഇത് വരുന്നത്. നിങ്ങളെ എന്റെ രാജ്യത്തിലെ ഒരു പൗരനായി ഞാന്‍ കണക്കാക്കുന്നില്ല’, വികാരഭരിതനായി മേജര്‍ രവി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഹമീദ് അന്‍സാരിയുടെ വെളിപ്പെടുത്തലിന്റെ അമ്പരപ്പിലാണ് പലരുമിപ്പോഴും. മുന്‍ ഉപരാഷ്ട്രപതിയില്‍ നിന്നും രാജ്യത്തിനെതിരായ ഒരു പ്രസ്താവന പ്രതീക്ഷിച്ചതല്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കാണപ്പെട്ട ദേശീയതയെക്കാള്‍, കാണപെടാത്ത സ്വര്‍ഗീയതക്ക് പ്രാധാന്യം കൊടുക്കുന്ന ആരില്‍ നിന്നും ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കരുത് എന്നാണ് സത്യം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ മാന്യവ്യക്തിത്വം കോഴിക്കോട് ഒരു പൊതുവേദിയില്‍ പ്രസംഗിച്ചതും അതിന്റെ ഗുണഫലങ്ങളും നാം മലയാളികള്‍ കണ്ടതല്ലേ അല്ലേ എന്നും മേജര്‍ രവിയോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

ഏതാണ്ട് ഒന്നര വര്‍ഷം മുമ്പ് ഹമീദ് അന്‍സാരി ഇറാനില്‍ അംബാസിഡര്‍ ആയിരിക്കെ കാശ്മീര്‍ വിഘാടനവാദികള്‍ക്കു പരിശീലനത്തിനു ഒത്തതാശ ചെയ്തു കൊടുത്തെന്ന് ചൂണ്ടിക്കാട്ടി മുന്‍ റോ ഉദ്യോഗസ്ഥന്‍ പ്രാധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ പരാതിയും സോഷ്യല്‍ മീഡിയ വീണ്ടും ചര്‍ച്ചയാക്കുകയാണ്. ഇന്ത്യയുടെ വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഇന്റലിജന്റ് ഏജന്‍സിയാണ് റോ. ദുബായ്, ബഹ്റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ അംബാസഡര്‍മാരെ കൊണ്ടുവന്ന് റോ യൂണിറ്റിനെ ലക്ഷ്യമിടുന്നതായും കത്തില്‍ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

ഉയര്‍ന്നു വരുന്ന ഹിന്ദു ദേശീയതയില്‍ ആശങ്ക ഉണ്ടെന്നും മതപരമായ ഭൂരിപക്ഷത്തിന്റെയും, കുത്തക രാഷ്ട്രീയ അധികാരത്തിന്റെയും മറവില്‍ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ ശ്രമം നടക്കുന്നുവെന്നും ആയിരുന്നു അദ്ദേഹം ആരോപിച്ചത്. പൗരന്മാരെ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാനും, അസഹിഷ്ണുതയ്ക്ക് വഴങ്ങാനും,അസ്വസ്ഥതയും അരക്ഷിതാവസ്ഥയും ഉണ്ടാക്കാനും ശ്രമിക്കുന്നതായും അദ്ദേഹം വിമര്‍ശിച്ചു.

എന്നാല്‍, അന്‍സാരിയുടെ വാക്കുകളെ തള്ളിക്കളയുകയാണ് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ചെയ്തത്. ന്യൂനപക്ഷ വോട്ടുകള്‍ ചൂഷണം ചെയ്തിരുന്ന ആളുകള്‍ ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന ക്രിയാത്മക അന്തരീക്ഷത്തെക്കുറിച്ച് ഉത്കണ്ഠാകുലരാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയില്‍ പുഷ്‌കലമായ ജനാധിപത്യം നിലനില്‍ക്കുന്നു എന്ന അന്‍സാരിയുടെ ആരോപണത്തെ വിദേശ കാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയും സംശയമേതുമില്ലാതെ തള്ളി. ‘അതിന് മറ്റാരില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല’ എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button