തന്നെ ഈ നാട്ടിലെ ഏറ്റവും വലിയ വര്‍ഗീയവാദിയായാണ് ആളുകള്‍ ചിത്രീകരിക്കുന്നത്: മേജര്‍ രവി
മേജര്‍ രവിയെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖ് ചേന്ദമംഗലൂര്‍ മതംമാറ്റത്തെ അടിസ്ഥാനമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞിരാമന്റെ കുപ്പായം. മതം വിഷയമായതുകൊണ്ട് തന്നെ രണ്ട് തവണ സിനിമയുടെ റിലീസ് മാറ്റിവെക്കേണ്ടി വന്നതായി സിനിമയുടെ സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍ മതം കൈകാര്യം ചെയ്തതുകൊണ്ട് സിനിമയോട് എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട കാര്യമില്ല മേജര്‍ രവി പറയുന്നു. ‘വിശുദ്ധ ഖുര്‍ആനില്‍ എന്താണ് ഇസ്ലാമിനെക്കുറിച്ച് പറയുന്നത് അതുമാത്രമാണ് സിനിമ കാണിച്ചിരിക്കുന്നത്. സ്വാര്‍ഥതയ്ക്ക് വേണ്ടി മതം മാറുന്നത് ശരിയല്ലെന്നാണ് ഖുര്‍ആന്‍ പറയുന്നത്. അതാണ് സിനിമയും കാണിച്ചിരിക്കുന്നത്. യഥാര്‍ഥ മുസ്ലീമായിട്ടുള്ളവര്‍ക്ക് സിനിമ ഇഷ്ടപ്പെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തന്നോട് മലയാളികള്‍ക്കുള്ള മനോഭാവത്തെക്കുറിച്ചും മേജര്‍ രവി സംസാരിച്ചു. തന്നെ ഈ നാട്ടിലെ ഏറ്റവും വലിയ വര്‍ഗീയവാദിയായാണ് ആളുകള്‍ ചിത്രീകരിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തില്‍ കുഞ്ഞിരാമന്റെ കുപ്പായത്തിലെ മുസ്ല്യാരുടെ കഥാപാത്രം സഹായകമായെന്നും അദ്ദേഹം പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവി മനസ് തുറന്നത്.