BusinessNews

അര്‍മാദം തുടങ്ങാം…! മഹീന്ദ്രയുടെ അർമാഡ ഉടനെത്തും;കളര്‍ ഓപ്ഷനുകള്‍,വില ഇങ്ങനെ

മുംബൈ:ഓഫ്‌റോഡ് എസ്‌യുവി സെഗ്‌മെന്റിൽ എതിരാളികൾ ഇല്ലാതെ വിലസുന്ന മോഡലാണ് മഹീന്ദ്രയുടെ ഥാർ. ഇന്ത്യൻ വിപണികളിൽ ചെറുതും വലുതുമായ എസ്‌യുവികൾ ഒട്ടേറെ ഉണ്ടെങ്കിലും മഹീന്ദ്രയുടെ ഈ കരുത്തനെ ഒന്ന് തൊടാൻ പോലും പലർക്കും പറ്റിയിട്ടില്ല. അങ്ങനെ ആകാശത്തോളം കുതിച്ചുയർന്നു നിൽക്കുന്ന നേരത്താണ് മഹീന്ദ്ര പുതിയ അപ്‌ഡേഷനുമായി രംഗത്ത് വന്നത്.

താൻ അഞ്ച് ഡോർ വേരിയന്റിന് അർമാഡ എന്നാണ് നൽകിയിരിക്കുന്ന പേര്. ഈ വാഹനവുമായി ബന്ധപ്പെട്ട ഒട്ടേറെ വിശദാംശങ്ങളും അതിന്റെ സാധ്യതയുള്ള ഫീച്ചറുകളുടെ വിവരങ്ങളും ഒക്കെ വിവിധ മാധ്യമങ്ങളും വെബ്‌സൈറ്റുകളും ഒക്കെ പലപ്പോഴായി പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ അർമാഡയുടെ ഏറ്റവും പുതിയ സ്പൈ ചിത്രം പുറത്തുവന്നിരിക്കുകയാണ്.

ഇതിന് പിന്നാലെ വാഹനത്തിന്റെ ചില ഫീച്ചറുകൾ പറ്റിയുള്ള വിവരങ്ങളും മറ്റും ലഭ്യമായിട്ടുമുണ്ട്. ഏറ്റവും പുതിയ സ്പൈ ഷോട്ടുകൾ എസ്‌യുവിയെ ചുവപ്പ്, വെള്ള, കറുപ്പ് എന്നീ 3 പുതിയ നിറങ്ങളിൽ കാണിക്കുന്നു എന്നതാണ് പ്രത്യേകത. ഇതോടെ മഹീന്ദ്ര എങ്ങനെയാണ് ഈ വാഹനത്തെ ഒരുക്കിയതെന്ന് അറിയാൻ വാഹന പ്രേമികൾ ആകാംക്ഷയിലാണ്.

മഹീന്ദ്ര എസ്‌യുവിയെ ഏറ്റവും മികവുറ്റതാക്കാൻ സെഗ്‌മെന്റിലെ ആദ്യ ഫീച്ചറുകൾ ഇതിൽ അവതരിപ്പിച്ചേക്കും. ഇവയിൽ പ്രധാനപ്പെട്ട ഒന്ന് പനോരമിക് സൺറൂഫ് ആയിരിക്കും, അത് ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ ആയിരിക്കും ലഭ്യമാവുക. ഇതോടെ, പനോരമിക് സൺറൂഫ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ലാഡർ ഫ്രെയിം എസ്‌യുവിയായി ഥാർ 5-ഡോർ മാറും.

എന്നാൽ വാഹനത്തിന്റെ മിഡ്-സ്പെക് വേരിയന്റുകൾക്ക് സിംഗിൾ-പേൻ സൺറൂഫ് ഓപ്ഷനാവും ലഭിക്കുക. ഇതിലെ മറ്റൊരു പ്രീമിയം ഫീച്ചർ അഡാസ് ലെവൽ 2 ആയിരിക്കും. ഫ്രണ്ട് കൊളിഷൻ വാർണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ലെയ്ൻ കീപ്പ് അസിസ്‌റ്റ്, സ്‌മാർട്ട് പൈലറ്റ് അസിസ്‌റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഹൈ ബീം അസിസ്‌റ്റ് തുടങ്ങിയ ഫീച്ചറുകൾ ഉണ്ടാവും.

ഇന്റീരിയറിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റ് ക്ലസ്‌റ്ററിനും വേണ്ടി 10.25 ഇഞ്ച് ഇരട്ട സ്‌ക്രീനുകൾ ലഭിച്ചേക്കും. വയർലെസ് ചാർജിംഗും വെന്റിലേറ്റഡ് സീറ്റുകളും ഇതിലുണ്ടാകും. ഈ എസ്‌യുവിയിൽ ഓട്ടോമാറ്റിക് എസി, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കീലെസ് എൻട്രി, പവർഡ് ഒആർവിഎം, യുഎസ്ബി പോർട്ടുകൾ, പ്രീമിയം സൗണ്ട് സിസ്‌റ്റം എന്നിവയ്ക്കും സാധ്യതയുണ്ട്.

മൂന്ന് സെറ്റ് വകഭേദത്തിലെ 2.2-ലിറ്റർ ഡീസൽ, 2.0-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകൾ, ഒരുപക്ഷേ വ്യത്യസ്‌ത ട്യൂണിംഗുകളാൽ കൂടുതൽ കരുത്തോടെ ഈ വാഹനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിസ്ഥാന വേരിയന്റ് 1.5 ലിറ്റർ എഞ്ചിനുമായായിരിക്കും എത്തുകയെന്നും ചില റിപ്പോർട്ടുകൾ സൂചിപികുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker