Home-bannerKeralaNews
മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍,ദേവേന്ദ്രഫട്‌നാവിസ് നാടകീയമായി സത്യപ്രതിഞ്ജ ചെയ്തു,സര്‍ക്കാരിന് എന്‍.സി.പി പിന്തുണ
മുംബൈ: ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ശിവസേനയെയും കോണ്‍ഗ്രസിനെയും ഞെട്ടിച്ച് മഹാരാഷ്ട്രയില്‍ ബി.ജെ.പി- എന്‍.സി.പി സര്‍ക്കാര്‍.അതീവ രഹസ്യമായി നടത്തിയ നീക്കത്തിനൊടുവിലാണ് ബി.ജെ.പി-എന്‍.സി.പി സഖ്യം അധികാരം പിടിച്ചത്.ദേവേന്ദ്രഫട്‌നാവിസ് പുതിയമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍.സി.പി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.സോണിയാ ഗാന്ധിയുായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് മഹാസഖ്യം ഇന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശം ഉന്നയിക്കാനിരിയ്‌ക്കെയാണ് നാടകീയമായി ബി.ജെ.പി- എന്‍.സിപി സഖ്യത്തിലായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News