News
യുവതിയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണം; മഹാരാഷ്ട്ര മന്ത്രി രജിവെച്ചു
മുംബൈ: യുവതിയുടെ മരണവുമായി ബന്ധപ്പെട്ട ആരോപത്തിന് പിന്നാലെ മഹാരാഷ്ട്ര മന്ത്രി രാജിവെച്ചു. വനംവകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡ്ആണ് മന്ത്രിസ്ഥാനം രാജിവെച്ചത്. ബീഡ് സ്വദേശിയായ 23കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബിജെപി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് രാജി.
ഫെബ്രുവരി എട്ടിനാണ് പൂജ ചവാന്‍ എന്നയുവതിയെ പുണെയില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. പിന്നീട് മരണം സംബന്ധിച്ച് രണ്ടുപേരുടെ സംഭാഷണം അടങ്ങുന്ന ഓഡിയോ ക്ലിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു.
ഓഡിയോ ക്ലിപ്പില്‍ സംസാരിക്കുന്നവരില്‍ ഒരാള്‍സഞ്ജയ് റാത്തോഡ് ആണെന്നാണ് പ്രതിപക്ഷംആരോപിക്കുന്നത്. അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ മന്ത്രി നിഷേധിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News